കണ്ണൂർ:- വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ഒരുകീലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയാകണമെന്ന സുപ്രീംകോടതി ഉത്തരവ് സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് 14-ന് ഹർത്താൽ നടത്താൻ എൽ.ഡി.എഫ്. ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു.
കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് എന്നീ അഞ്ച് പഞ്ചായത്തുകളിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.11-ന് കീഴ്പള്ളിയിലും 13-ന് കേളകത്തും പൊതുയോഗങ്ങൾ നടത്തും.യോഗത്തിൽ എം.വി.ജയരാജൻ അധ്യക്ഷത വഹിച്ചു.
കൺവീനർ കെ.പി.സഹദേവൻ, സി.രവീന്ദ്രൻ, ജോയ് കൊന്നക്കൽ, കെ.കെ.ജയപ്രകാശ്, സജി കുറ്റ്യാനിമറ്റം, പി.സി.ജേക്കബ്ബ്, കെ.എ.ഗംഗാധരൻ, പി.കെ.രവീന്ദ്രൻ, ജോസ് ചെമ്പേരി, കെ.മനോജ്, ജോജി ആനിത്തോട്ടം, പി.എസ്.ജോസ്, ബാബുരാജ് ഉളിക്കൽ, ജയ്സൺ നീലേശ്വരി, ടോമി സെബാസ്റ്റ്യൻ, സി.വത്സൻ, ഹമീദ് ചെങ്ങളായി തുടങ്ങിയവർ സംസാരിച്ചു.