വായനപക്ഷാചരണം സംഘടിപ്പിച്ചു


കമ്പിൽ :-
 സംഘമിത്ര വായനശാലയും, കമ്പിൽ എ.എൽ.പി. സ്കൂളും സംയുക്തമായി വായനപക്ഷാചരണം  സംഘടിപ്പിക്കപ്പെട്ടു.  ചടങ്ങ് ഭാർഗവൻ പറശ്ശിനിക്കടവ് ഉദ്ഘാടനം ചെയ്തു.വായനശാലാ സെക്രട്ടറി എം.പി രാജീവൻ അധ്യക്ഷത വഹിച്ചു.

പി.ടി.രമേശൻ (PTA പ്രസിഡന്റ്) ഇ.പി. ജയരാജൻ(കൺവീനർ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി),കെ.വി. ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഹെഡ് മിസ്ട്രസ്  കെ. സ്മിത ടീച്ചർ സ്വാഗതവും വായനശാല പ്രസിഡണ്ട് ഏ.ഒ. പവിത്രൻ നന്ദിയും പറഞ്ഞു.





Previous Post Next Post