മയ്യിലിൽ ലഹരിക്ക് അടിമയായ യുവാവ് നടത്തിയ പരാക്രമത്തിൽ പരിഭ്രാന്തരായി പരിസരവാസികൾ

 

മയ്യിൽ:- മയ്യിൽ എട്ടാം മൈലിൽ ലഹരി പരിധി വിട്ട യുവാവ് നിരവധി വീടുകളിൽ അക്രമം നടത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവം.

പ്രദീപൻ എന്നയാളാണ്  അയല്പക്കത്തെ വീടുകളിൽ കേറി വീട്ടുകാരെ മർദ്ധിച്ചു പരിക്കേല്പിക്കുകയും ഫർണിച്ചറുകളും,20 ഓളം ചെടിച്ചട്ടികൾ, കാറിന്റെ ചില്ലുകളും അടിച്ചു തകർക്കുകയും അടുത്ത വീടുകളിലെയും മതിലുകൾ സ്കൂട്ടറുകൾ മുതലായവക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തത്.വഴിയിൽ നിന്നൊരു യുവാവിന്റെ മൂക്ക്  ഇടിച്ചു ചോര ഒലിച്ച നിലയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടു.വഴിയിൽ കണ്ട മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തി.

ഇതിനു മുന്നേയും പ്രതിയിൽ നിന്നും സമാന സംഭവങ്ങൾ ഉണ്ടായതായി പരിസരവാസികൾ പറഞ്ഞു. പരിക്കേറ്റ വീട്ടുകാർ മയ്യിൽ PHC യിൽ ചികിത്സ തേടി.




Previous Post Next Post