മയ്യിൽ:- കോട്ടയാട് ചെക്കിക്കുന്നിൽ തായി പരദേവതാ സാമ്പ്രദായിക ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം. തിങ്കളാഴ്ച ഉച്ചയോടെ ക്ഷേത്രത്തിലെത്തിയ ഭാരവാഹികളാണ് മോഷണം നടത്തിയതായി കണ്ടത്. പ്രധാന ക്ഷേത്രത്തിന്റെ സോപാനത്തിനരികിലായുള്ള വലിയ ഭണ്ഡാരവും ഉപക്ഷേത്രങ്ങളായ ഭൈരവാദി പഞ്ചമൂർത്തികളുടെ രണ്ട് ഭണ്ഡാരങ്ങളുമാണ് തകർത്തിട്ടുള്ളത്. ക്ഷേത്രം പ്രസിഡന്റ് വി.പി.ഷാജിമോൻ, സെക്രട്ടറി കെ.സുരേഷ് എന്നിവർ മയ്യിൽ പോലീസിൽ പരാതി നൽകി. എസ്.ഐ. കെ.സുരേഷും സംഘവും സ്ഥലം പരിശോധിച്ചു.