കമ്പിൽ :- പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുമോദനവും സഖാവ് അറാക്കൽ നാടക രചന യിലെ രസതന്ത്രം എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു.
മികച്ച ലൈബ്രറി പ്രവർത്തകനുള്ള ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ സി.കെ ശേഖരൻ പുരസ്കാരം നേടിയ കെ.പി കുഞ്ഞി കൃഷ്ണൻ , കവിത ക്കുള്ള മാത്യു എം കൊഴുവേലി അവാർഡ് നേടിയ രതീശൻ ചെക്കിക്കുളം, സഖാവ് അറാക്കൽ നാടക രചന നിർവ്വഹി ശ്രീധരൻ സംഘമിത്ര എന്നിവരെ എം.കെ മനോഹരൻ ആദരിച്ചു.
പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ടി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.എം.കെ. മനോഹരൻ രചനാവലോകനം നടത്തി.സംവാദത്തിൽ എ അശോകൻ, രവി നമ്പ്രം , പി.വി. രാജേന്ദ്രൻ സംസാരിച്ചു.
ശൈലജ തമ്പാൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വിനോദ് കെ നമ്പ്രം സ്വാഗതവും വത്സൻ കൊളച്ചേരി നന്ദിയും പറഞ്ഞു.