മയ്യിൽ:- കണ്ടക്കൈ എ എൽ പി സ്കൂൾ,കണ്ടക്കൈ കൃഷ്ണവിലാസം എ എൽ പി സ്കൂൾ എന്നിവിടങ്ങളിൽ ഉച്ചഭക്ഷണം കഴിക്കാൻ മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്‌ന എത്തി.
ചോറും പരിപ്പ് കറിയും. മോര് കറിയും ഉപ്പേരിയുമായിരുന്നു വിഭവങ്ങൾ. വിശിഷ്ടത്തിയെത്തിയപ്പോൾ കുട്ടികളും രക്ഷിതാക്കളും അമ്പരന്നു. പ്ളേറ്റിൽ ചോറും കറിയുമെടുത്തു കുട്ടികളുടെ ഇടയിലിരുന്നു ഭക്ഷണം കഴിച്ചു.കൂടെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്തും ഉണ്ടായിരുന്നു.
സർക്കാരിന്റെ നിർദേശ പ്രകാരമായിരുന്നു സന്ദർശനം.സ്കൂളിൽ നൽകുന്ന ഉച്ചഭക്ഷണം രുചികരവും തൃപ്തി കരവുമാന്നെന്നു പ്രസിഡന്റ് കെ കെ റിഷ്‌ന അഭിപ്രായപ്പെട്ടു.