മലപ്പട്ടം മുനമ്പ് പാർക്ക് തുറന്നുകൊടുക്കണം

 

മലപ്പട്ടം:-മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട മലപ്പട്ടം മുനമ്പ് പാർക്ക് പണി പുർത്തിയാക്കി തുറന്നുകൊടുക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മലപ്പട്ടം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ്. പ്രസിഡൻ്റ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു. എ.ലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ. ശ്രീജ, എ.പുരുഷോത്തമൻ, കെ.വി. സുരേന്ദ്രൻ, നാരായണൻ, എ.സി. രോഹിണി എന്നിവർ സംസാരിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മുൻനിര പോരാളികളായ ആൾ വർക്കർമാരെ ആദരിച്ചു. ഭാരവാഹികൾ: കെ.പി.സവിത(പ്രസി.),പി.വാസന്തി (സെക്ര.).

Previous Post Next Post