വായനാ ചങ്ങാത്ത കുറിപ്പുകളുടെ പ്രകാശനം നടത്തി


മയ്യിൽ:-
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം, ബാലവേദിയുടെ ആഭിമുഖ്യത്തിൽ കൊച്ചു കൂട്ടുകാരുടെ സർഗസൃഷ്ടികളുടെ പ്രകാശനം  മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി സി.സി മുഹമദ് നിഹാലിന് നൽകി വായനാ വേദി ചെയർമാൻ പി.ദിലീപ് കുമാർ  നിർവഹിച്ചു.വായനാ ചങ്ങാത്തം പരിപാടിയുടെ ഭാഗമായാണ് കൊച്ചു കൂട്ടുകാർ രചനകളും കുറിപ്പുകളും തയ്യാറാക്കിയത്.പ്രകാശന പരിപാടിയിൽ ഗ്രന്ഥാലയം പ്രസിഡണ്ട് കെ.കെ ഭാസ്കരൻ ,സെക്രട്ടറി പി.കെ പ്രഭാകരൻ, ലൈബ്രേറിയന്മാരായ കെ. സജിത, കെ.ബിന്ദു എന്നിവരും ബാലവേദി കൂട്ടുകാരും പങ്കെടുത്തു.

Previous Post Next Post