മയ്യിൽ ഗ്രാമ പഞ്ചായത്ത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

 

മയ്യിൽ:-മയ്യിൽ ഗ്രാമപഞ്ചായത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ( ആയുർവേദ ) യുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പഞ്ചായത്ത് തല സമഗ്ര യോഗ പരിശീലന പരിപാടി പ്രഖ്യാപനം ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ ന്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ കെ റിഷ്‌ന നിർവഹിച്ചു. 

ചടങ്ങിൽ മെഡിക്കൽ ഓഫിസർ ഡോ : രാജേഷ് പി വി സ്വാഗതവും, യോഗ ഇൻസ്ട്രക്ടർ നിധീഷ് കെ നന്ദിയും പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി വി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമൻ  രവി മാണിക്കോത്, എം സി ശ്രീധരൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. തുടർന്ന് യോഗ പരിശീലനവും നടത്തി



Previous Post Next Post