നാറാത്ത്:- നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി വികസന സെമിനാർ ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഗംഗാധാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ വിഷയാവതരണം നടത്തി. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ കെ എൻ മുസ്തഫ, വി ഗിരിജ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി പി അബ്ദുൽഖാദർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ലീന ബാലൻ നന്ദിയും പറഞ്ഞു.