ചേലേരി :- മരം കടപുഴകി വീണ് ഏറെ നേരം ഗതാഗത തടസ്സം സൃഷ്ടിച്ച എടക്കൈ റോഡിലെ മരം വാഡ് മെമ്പർ പി.വി. വത്സൻ മാസ്റ്റരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി.ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ്
എടക്കൈ റോഡിൽ മൂസ്സാൻ പീടികക്ക് മുന്നിലുള്ള പുളിമരം കടപുഴകി വീണത്. ഉച്ചയോടെ പുർണ്ണമായും മുറിച്ച് മാറ്റി വാഹന ഗതാഗതം സാധാരണ നിലയിലാക്കി.
വിശ്വനാഥൻ, ബാബു എം.കെ.ഷനോജ്, മേസഹജൻ, രാജേഷ് എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി.