നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി.സ്കൂളിൽ ആരോഗ്യകിരണം പദ്ധതി തുടങ്ങി

 

മയ്യിൽ:-നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി. സ്കൂളിൽ ആരോഗ്യകിരണം പദ്ധതി തുടങ്ങി. എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ പ്രൊഫ.ഇ.കുഞ്ഞിരാമൻ പദ്ധതി പ്രഖ്യാപനം നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി മെഡിക്കൽ ക്യാമ്പും തുടർ ചികിത്സ സൗകര്യവും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സ്കൂളിൽ ഔഷധത്തോട്ടവും ശലഭോദ്യാനവും ഒരുക്കും. മാതൃഭൂമി സീഡ്  സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. 

  മയ്യിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. രാമചന്ദ്രൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ചുമർചിത്രം വരച്ച ടി.രമേശനെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി.ജയപ്രകാശ് ആദരിച്ചു. പഞ്ചായത്തംഗം പി.പ്രീത അധ്യക്ഷയായി.പ്രഥമാധ്യാപിക ടി.എം. പ്രീത, യു.രവീന്ദ്രൻ, ടി.സജീഷ്മ, പി.എം.വാസുദേവൻ നമ്പീശൻ, കെ.എൻ.പങ്കജവല്ലി പി.വി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പഠനോപകരണ വിതരണവും നടത്തി.



Previous Post Next Post