കൊളച്ചേരി:- തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രമദാനത്തിലൂടെ റോഡരിക് ശുചീകരിച്ചു. കാട്കയറി കാൽനടയാത്രയും വാഹനങ്ങൾക്ക് സൈഡ് നൽകാനും പറ്റാത്തവിധം കാട്മൂടിയ കൊളച്ചേരി നെല്ലിക്കപ്പാലം റോഡിലെ കാടാണ് ശുചീകരിച്ചത്.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ 25ഓളം തൊഴിലാളികളും വാർഡ് സാനിറ്റേഷൻ കമ്മിറ്റിയും ചേർന്നാണ് ശുചീകരണം ശ്രമദാനമായി നടത്തിയത്.
ശുചീകരണത്തിന് പഞ്ചായത്ത് അംഗം കെ പ്രിയേഷ്, വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളായ എം ഗൗരി, പി പി കുഞ്ഞിരാമൻ, ആശാ വർക്കർ സജിന, കെ വി ശങ്കരൻ, തൊഴിലുറപ്പ് മേറ്റ് സീത, എം ശോഭ തുടങ്ങിയവർ നേതൃത്വം നൽകി.