ഉളിക്കൽ:-കണ്ണൂർ ഉളിക്കൽ വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ ബോംബ് കണ്ടെത്തിയത്.
തുടർന്ന് പൊലീസിൽ അറിയിക്കുച്ചു. ഉളിക്കൽ പൊലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കാട് വെട്ടിത്തളിക്കുന്നതിനിടെ രണ്ട് സ്റ്റീൽ ബോംബുകൾ കൂടി ഇന്ന് കണ്ടെത്തിയത്. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇരുപത് മിനിറ്റ് വ്യത്യാസത്തിൽ രണ്ടും പൊട്ടിച്ച് നിർവീര്യമാക്കി. പൊലീസും, ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.