അക്ഷരദീപം തെളിയിച്ചത് നാട്ടിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി ; സമ്മാനപ്പെരുമഴയുമായി പ്രവേശനോത്സവം


കൊളച്ചേരി: - 
ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ പ്രവേശനോത്സവം വേറിട്ട അനുഭവമായി. നാട്ടിലെ ഏറ്റവും പ്രായം ചെന്ന,നൂറ് വയസ്സ് പിന്നിട്ട മുത്തശ്ശി കെ.മാധവി അമ്മയെ കുട്ടികൾ വീട്ടിൽ ചെന്ന് കണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്.സ്കൂളിലൊരുക്കുന്ന അക്ഷരദീപത്തിലേക്കുള്ള ആദ്യത്തെ തിരി മുത്തശ്ശി കൊളുത്തി കുട്ടികൾക്ക് കൈമാറി.പുതുതായി പ്രവേശനം നേടിയ കുട്ടികളെ വാദ്യമേളങ്ങളോടെ എതിരേറ്റു.തുടർന്ന് പ്രവേശനോത്സവഗാനം പൂർവ വിദ്യാർഥിനി കൂടിയായ ഗായിക നന്ദന രാജീവനും ആദിത്യയും  കുട്ടികളും ചേർന്ന് ആലപിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ കെ. പ്രിയേഷ് കുട്ടികളെ കിരീടമണിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.മാനേജർ കെ.വി.പവിത്രൻ, എസ്.എസ്.ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ, കെ.വി.ശങ്കരൻ എന്നിവർ സൗജന്യ സ്കൂൾ ബേഗും പല തരം കളിപ്പാട്ടങ്ങളടങ്ങിയ സമ്മാനപ്പൊതികളും വിതരണം ചെയ്തു.വി.രേഖ, നമിത പ്രദോഷ്, ടി.കെ.രമേശൻ, കെ.വിനോദ്കുമാർ, കെ.ശിഖ, വി.വി. രേഷ്മ,റാണി.ഇ.എ,സരള.പി.പി, രമ്യ. കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ അധ്യക്ഷനായി.പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ, സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. തുടർന്ന് നവാഗതരായ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് 'അ' എന്നെഴുതിയ അക്ഷരദീപം തെളിയിച്ചു. വിഭവസമൃദ്ധമായ സദ്യയോടെ പ്രവേശനോത്സവം സമാപിച്ചു.







Previous Post Next Post