കണ്ണൂർ:-മലബാർ ദേവസ്വം ബോർഡിൻ്റെ കാസർഗോഡ്, തലശ്ശേരി ഡിവിഷനുകളിൽ ചെയർമാനായി തിരെഞ്ഞെടുത്ത കൊട്ടറ വാസുദേവ്, ടി.കെ.സുധി, ബോർഡ് മെമ്പർമാരായ മധുസൂദനൻ ,ജനാർദ്ദനൻ എന്നി വരെയും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി .ഐ.ടി യു )ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
വർഗീയതയ്ക്കെതിരെ വർഗ്ഗഐക്യം എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി.യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു,ജില്ലാ വൈസ് പ്രസിഡണ്ട് എം സി ഹരിദാസൻ മാസ്റ്റർ അധ്യക്ഷനായി.സിഐടിയു കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി കെ മനോഹരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണം എക്സി: ഓഫീസർ എം.മനോഹരന് നൽകി ഉദ്ഘാടനവും ചെയ്തു