ലഹരി ബോധവൽക്കരണവുമായി കയരളം എ യു പി സ്കൂൾ സമൂഹത്തിലേക്ക്


 കയരളം :- ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കയരളം എ യുപി സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ , നാട്ടുകാർ  എന്നിവരുടെ പങ്കാളിത്തത്തോടെ സമൂഹത്തെ ബോധവൽക്കരിച്ചുകൊണ്ട് നടത്തിയ കൂട്ടയോട്ടം വാർഡ് മെമ്പർ കെ ശാലിനി ഫ്ലാഗ് ഓഫ് ചെയ്തു.

റിട്ടയേർഡ് ഹയർസെക്കൻഡറി അധ്യാപകൻ  പി. ദിലീപ് കുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. സി. വി പ്രദീപ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.റിട്ടയേർഡ് അധ്യാപികയും ഹിമാലയ വുഡ് ബാഡ്ജ് ജേതാവുമായ കെ. സി രമണി മുഖ്യാതിഥിയായി.
ഹെഡ്മിസ്ട്രസ് എം. എം വനജ കുമാരി സ്വാഗതം പറഞ്ഞ ചടങ്ങിൽപി. ടി. എ പ്രസിഡണ്ട് കെ. ബിന്ദു അധ്യക്ഷത വഹിച്ചു.

 വായനശാല സെക്രട്ടറി ഇ. കെ മധു, പി. ടി. എ വൈസ് പ്രസിഡണ്ട് യു. കെ രാജീവൻ, പൂർവ്വ വിദ്യാർത്ഥികളായ അബ്ദുറഹ്മാൻ, പി കെ ജയരാജ് എന്നിവർ സംസാരിച്ചു.

Previous Post Next Post