എഴുത്തുകാരുടെ സാഹിത്യ സംഗമം പരിപാടി നടത്തി

 



വളവിൽ ചേലേരി:-പ്രഭാത വായനശാല& ഗ്രന്ഥാലയം വായന പക്ഷാചരണ ത്തിന്റെ ഭാഗമായി എഴുത്തോർമ്മ എന്ന പേരിൽ പ്രാദേശിക എഴുത്തുകാരുടെ   സാഹിത്യ സംഗമം പരിപാടി നടത്തി. 

വായനശാല പ്രസിഡണ്ട് സി വി രാജൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി സാഹിത്യകാരി ശൈലജ തമ്പാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രാദേശത്തെ എഴുത്തുകാരായ സി വി സലാം, പി എം സുലോചന, ബീന ചേലേരി, സുധാ ദേവി  ടീച്ചർ, സജിത്ത് കെ പാട്ടയം, ജിജി ഹരിദാസ് എന്നിവർ അവരുടെ എഴുത്ത് ഓർമ്മകളും വായന അനുഭവങ്ങളും പങ്കു വെച്ചു. 

ഇത്തരം പരിപാടികൾ പുതിയ വായനക്കാരെയും എഴുത്തുകാരെയും മുൻനിരയിലേക്ക് കൊണ്ടുവരാൻ പ്രോത്സാഹനമാകും എന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ എഴുത്തുകാരെ അനുമോദിച്ചു. പി വിനോദ്, പി കെ രവീന്ദ്രനാഥൻ, സൗദാമിനി എം കെ, എ ഭാസ്കരൻ, കെ കുഞ്ഞിരാമൻ  എന്നിവർ സംസാരിച്ചു.




Previous Post Next Post