വായനാ വാരാചരണത്തിനു തുടക്കം കുറിച്ചു

 

കമ്പിൽ:- അക്ഷര കലാ സാംസ്കാരിക സാഹിത്യ വേദി വായനാ ദിനത്തിൽ വായനാ വാരാചരണത്തിനു തുടക്കം കുറിച്ചു. കോളേജ് ഹാളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പാൾ കെ.എൻ .രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വായനക്കളരി, മാതൃ മലയാളം, സാഹിത്യ പഠനങ്ങൾ, ഉപന്യാസരചന, പോസ്റ്റർ രചന എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ വായനാ വാരാചരണത്തിൽ നടക്കും. സി. ഷീജ, അനഘ മോഹൻ ,നന്ദന പി , റുഹൈല കെ.പി ,നീഷ്മ എം.ടി. പ്രസംഗിച്ചു

Previous Post Next Post