മയ്യിൽ :- കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്ബറിയുടെ ആഭിമുഖ്യത്തിൽ വി.വി ഗോവിന്ദൻ്റെ "ഇട്ടൻ ഗോട്ടിയിലെ ബാബ '' എന്ന പുസ്തകാവതരണം വി.പി ബാബുരാജ് നിർവഹിച്ചു. സാഹിത്യത്തിലെ ആധുനികത പ്രണണതകളൊന്നും അറിയാത്ത സാധാരണക്കാർക്കും വായിക്കാൻ കഴിയുന്ന ആവിഷ്കാര രീതിയാണ് ഈ കഥാസമാഹാരത്തിലേതെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്നു നടന്ന ചർച്ചയിൽ പി.വി രാജേന്ദ്രൻ, കെ.ബാലകൃഷ്ണൻ, വി.വി മനോമോഹനൻ മാസ്റ്റർ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. കഥാകൃത്ത് വി.വി ഗോവിന്ദൻ തൻ്റെ കഥകളുടെ അനുഭവ പശ്ചാത്തലം വിവരിച്ചു.
കെ.കെഭാസ്കരൻ(പ്രസി.സി.ആർ.സി) അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ദിലീപ് കുമാർ സ്വാഗതവും, പി.കെ പ്രഭാകരൻ (സെക്ര. സി.ആർ.സി) നന്ദിയും രേഖപ്പെടുത്തി.