എടക്കാട്:-നടാൽ നാറാണത് പാലത്തിനു സമീപം യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിലാന്നൂർ കുന്നിൽ കരുവാത്ത് സലിം സൗദ-ദമ്പതികളുടെ മകൻ തഫ്സിൻ (28) ആണ് മരിച്ചത്.
മീൻ പിടിക്കാൻ ഇയാൾ ഇവിടെ വരാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. അബദ്ധത്തിൽ പുഴയിൽ വീണതെന്നാണ് പ്രാഥമിക വിവരം.
എടക്കാട് പോലീസ് സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം കണ്ണൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.