നടീൽ വസ്തുക്കളുടെ വിൽപന കൊളച്ചേരിമുക്കിൽ തുടങ്ങി

 


കൊളച്ചേരി: -അഗ്രി പ്രൊഡ്യൂസേർസ് കമ്പനി മയ്യിലിൻ്റെ നേതൃത്വത്തിൽ നടീൽ വസ്തുക്കളുടെ വിൽപന കേന്ദ്രം കൊളച്ചേരിമുക്ക് സൂപ്പർ മാർക്കറ്റിന് സമീപം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് തെങ്ങിൻ തൈ കർഷകനായ കെ നാരായണൻ നമ്പൂതിരിപ്പാടിന് നൽകി ഉദ്ഘാടനം ചെയ്തു

അഗ്രി പ്രൊഡ്യൂസർ കമ്പനി ചെയർമാൻ പി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വത്സൻ മാസ്റ്റർ, കർഷക സംഘം മയ്യിൽ എറിയ സെക്രട്ടറി എം ദാമോദരൻ, മുല്ലക്കോടി ബേങ്ക് പ്രസിഡണ്ട് പി പവിത്രൻ, എന്നിവർ ആശംസ പ്രസംഗം നടത്തി.അഗ്രി പ്രൊഡ്യൂസർ എം ഡി. കെ കെ ഭാസ്കരൻ സ്വാഗതം പറഞ്ഞു

നടീൽ വസ്തുക്കളുടെ വിൽപ്പന കൊളച്ചേരി മുക്ക് സൊസൈറ്റി സൂപ്പർ മാർക്കറ്റിന് സമീപം ജൂലായ് 15 വരെ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു



Previous Post Next Post