ദോഹ:- ജീവകാരുണ്യ - സേവന മേഖലയിൽ പ്രവർത്തിക്കുന്ന മൂരിയത്ത് ജമാഅത്ത് മഹല്ല് കുട്ടായ്മ (എം ജെ എം കെ ഖത്തർ ) ഷഹാനീയ ഫാം റിസോർട്ടിൽ അവധി ദിവസമായ വെള്ളിയാഴ്ച്ച അബ്ദുൽ ഹാദിയുടെ ഖുർ ആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ മഹല്ല് നിവാസികളായ കമ്മിറ്റി അംഗങ്ങളും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ എഴുപതോളം പേർ പങ്കെടുത്തു.
സംഗമം ട്രഷറർ ഇ കെ ഉമർ ഫാറൂഖിൻ്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് ഇ കെ അയ്യൂബ് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.ഇൻ ഡോറും ഔട്ട് ഡോറും ആയി രാത്രി 11 മണി വരെ നീണ്ടു നിന്ന വൈവിധ്യമായ പരിപാടികൾ അംഗങ്ങൾക്കിടയിൽ എന്നെന്നും ഓർക്കത്തക്ക രീതിയിലുള്ള വ്യതസ്ത അനുഭവമായി .
അയൂബ് ഹാജി അവതരിപ്പിച്ച നമ്മുടെ മഹല്ലിൽ നിന്നും ആദ്യമായി ഖത്ത റിലെത്തിയ ഫക്രുദ്ധീൻ ഹാജി , സി. കെ മുഹമ്മത് എ. പി മുസ്തഫ തുടങ്ങിയ പഴയ കാല പ്രവാസികളെ കുറിച്ചുള്ള ഓർമ്മ പുതുക്കലും അവരുടെ അനുഭവങ്ങളും തുടർന്നുള്ള ചോദ്യവും ഏറെ പരാമർശിക്കപ്പെട്ടു .
ജസ്റ്റ് എ മിനുറ്റിൽ പങ്കെടുത്തു സംസാരിച്ച ഉമർ ഫാറൂഖ് , മുജീബ് , ഇർഷാത് , സുബൈർ എന്നിവരുടെ അവതരണ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടു .ഡോഡ്ജ്ബോളിൽ പങ്കെടുത്ത അംഗങ്ങൾ ഔട്ടാവാതെ പിടിച്ചു നിൽക്കാനുള്ള ശ്രമവും തുടർന്ന് നടന്ന മ്യൂസിക്കൽ ചെയർ തുടങ്ങിയവ അംഗങ്ങൾക്കിടയിൽ ചിരിപടർത്തി .ഉയർന്ന താപനിലയിലും ടീമംഗൾക്കിടടയിൽ നടന്ന വാശിയേറിയ ക്രിക്കറ്റ് മത്സരവും ഫുട്ബാൾ മത്സരവും മഹൽ നിവാസികളുടെ കായിക ശക്തി വിളിച്ചോതുന്നതായിരുന്നു .
ഏറ്റവും കൂടുതൽ പോയിന്റ് നേടി റെഡ് ടീം ഓവറോൾ ട്രോഫി കരസ്ഥമാക്കി അംഗങ്ങളെ നാലു ടീമുകളിയായി തിരിച്ചു നടത്തിയ പരിപാടി
ഹാരിസ് നെല്ലിക്കാപ്പാലം , പർവേസ് , മുജീബ് , റാഫി , ലത്തീഫ് , മുത്തലിബ് , മഹ്മൂദ് , ഹിഷാം, ശംസുദ്ധീൻ തൈലവളപ്പ് തുടങ്ങിയവർ നിയന്ത്രിക്കുകയും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രതിയെകം നടത്തിയ പരിപാടികൾ ഖൈറു , സഫ ജമീല , ഹസീന എന്നിവരും നിയന്ത്രിച്ചു .