പറശ്ശിനി റോഡ്:- നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബും ആരോഗ്യക്ലബ്ബും ചേർന്ന് യോഗദിനാചരണം നടത്തി. ആർട്ട് ഓഫ് ലിവിങ് യോഗ ഇൻസ്ട്രക്ടർ മിനി മനോജ് ഉദ്ഘാടനം ചെയ്തു. യോഗ ക്ലാസും നടന്നു. പ്രഥമാധ്യാപിക ടി.എം.പ്രീത, ടി.പി.രേഷ്മ, വി.പി.രാഗേഷ്, കെ.ശ്രേയ, എ.അശ്വന്ത്, ടി.കെ.പി. നൗഫൽ, വി.വി.സുശീല, ടി.പി. ഷൈമ എന്നിവർ സംസാരിച്ചു.