ബി ജെ പി മയ്യിൽ മണ്ഡലം കമ്മിറ്റി ലഘുലേഖ വിതരണം നടത്തി

 

മയ്യിൽ:-നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൻ്റെ ഭാഗമായ മഹാ സമ്പർക്കവും ലഘുലേഖ വിതരണവും ബി ജെ പി മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആന്തൂരിലെ കടമ്പേരിവാർഡിൽ  നടന്നു  ബി.ജെ പി :ജില്ലാ വൈസ് പ്രസിഡണ്ട് പി ആർ .രാജൻ,ജില്ലാ കമ്മിറ്റി അംഗം എ പി നാരായണൻ. സംസ്ഥാന കൗൺസിൽ അംഗം രവീന്ദ്രൻ കടമ്പേരി .മണ്ഡലം പ്രസിഡണ്ട് സുമേഷ് നണിയൂർ എന്നിവർ പങ്കെടുത്തു.

കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരി കോളനിയിൽ നടന്ന സമ്പർക്കത്തിൽ സംസ്ഥാന കൗൺസിൽ അംഗം വിനേഷ് ബാബു Sc മോർച്ച ജില്ലാ സിക്രട്ടറി കുട്ടികൃഷണൻ  കൊളച്ചേരി പഞ്ചായ ത്ത് ജനറൽ സിക്രട്ടറി ദേവരാജൻ കമ്മറ്റി അംഗം എം ബി രാജൻ എന്നിവരും പങ്കെടുത്തു.

Previous Post Next Post