കൊളച്ചേരി: സ്വർണ്ണക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധാഗ്നി കൊളച്ചേരി മുക്കിൽ നിന്നുമാരംഭിച്ചു കമ്പിൽ ടൗണിൽ സമാപിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ പി.കെ. പി നസീർ, മണ്ഡലം പ്രവർത്തക സമിതി അംഗം അന്തായി കാരയാപ്പ്, ഭാരവാഹികളായ അബ്ദു പള്ളിപ്പറമ്പ്, കമറുദ്ധീൻ ദാലിൽ, അബ്ദു പന്ന്യങ്കണ്ടി, കെ.സി മുഹമ്മദ് കുഞ്ഞി, ഗഫൂർ സി.കെ, നാസർ എം നേതൃത്വം നൽകി.