മയ്യിൽ :- മയ്യിൽ പഞ്ചായത്തിൻ്റെ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി കർഷക ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യുന്ന ചെണ്ടുമല്ലി തൈകളുടെ വിതരണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ കെ റിഷ്ന , അരിമ്പ്ര പൊന്നി ജെ എൽ ജി ഗ്രൂപ്പിന് നൽകി കൊണ്ട് നിർവഹിച്ചു.
വാർഡ് മെമ്പർ ശ്രീമതി സുചിത്ര , കൃഷി ഓഫീസർ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീ പി വി മോഹനൻ, കൃഷി അസിസ്റ്റൻ്റ് ശ്രീമതി സന്ധ്യാ ജയറാം, കൃഷി ശ്രീ സെൻ്ററിൻ്റെ ഫെസിലിറ്റെറ്റർ കുമാരി അനുശ്രീ കെ എന്നിവരോടൊപ്പം പഞ്ചായത്തിലെ പ്രീയപ്പെട്ട കാർഷിക ഗ്രൂപ്പ് അംഗങ്ങളും പങ്കെടുത്തു.
കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് തൈകൾ വിതരണം ചെയ്യുന്നത്. പഞ്ചായത്തിൽ ഇരുപത് കർഷക കൂട്ടായ്മകളാണ് ചെണ്ടുമല്ലി കൃഷി ചെയ്യാനായി മുന്നോട്ട് വന്നിട്ടുള്ളത്. ഓരോ ഗ്രൂപ്പും കുറഞ്ഞത് പത്ത് സെൻ്റ് കൃഷി ചെയ്യും.ഓണത്തിൻ്റെ സമയത്ത് വിളവെടുക്കുന്ന തരത്തിൽ ആണ് പൂകൃഷി ആസൂത്രണം ചെയ്തിട്ടുള്ളത്.