മയ്യിൽ:-യുവകലാ സാഹിതി മയ്യിൽ മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ പി നാണിയൂർ ആദ്ധ്യക്ഷം വഹിച്ചു. കെ. വി. ഗോപിനാഥ്, അഡ്വ. അജയകുമാർ,പി. രവീന്ദ്രൻ, ബീന ചേലേരി എന്നിവർ സംസാരിച്ചു.
അയ്യങ്കാളി, ചങ്ങമ്പുഴ, പി. എൻ. പണിക്കർ എന്നിവരെ യും അനുസ്മരിച്ചു. സർവകലാശാല കലോത്സവത്തിൽ ഭാരതനാട്യം, കുച്ചിപ്പുടി എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ മാളവിക നാരായണനെ അനുമോദിച്ചു.
S. S. L. C വിജയം നേടിയ കുട്ടികൾക്കു AIYF ഉം AISF ഉം തയ്യാറാക്കിയ ഉപഹാരങ്ങൾ കൺവെഷനിൽ വിതരണം ചെയ്തു. ഭാരവാഹികളായി ഭാസ്കരൻ പി നണിയൂർ (പ്രസിഡന്റ്‌ബീന ചേലേരി (വൈസ് പ്രസിഡന്റ് )രമേശൻ നണിയൂർസിക്രെട്ടറി )വിജേഷ് (ജോ. സിക്രെട്ടറി )പി. രാജമണി. (വനിത കലസാഹിതി കൺവിനർ )എന്നിവരെ തിരഞ്ഞെടുത്തു.