മയ്യിൽ :- മയ്യിൽ ഗവ:ഹയർസെക്കൻ്ററി സ്ക്കൂൾ തുറക്കുന്ന ദിവസത്തിനോടനുബന്ധിച്ച് പുത്തൻ കൂട്ടുക്കാർക്ക് അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ച കെ.എസ്. യു. വിന്റെ കൊടിയും ഫ്ലക്സ് ബാനറും എടുത്തു മാറ്റി നശിപ്പിച്ചതായി പരാതി.
ബോർഡ് സ്ഥാപിച്ച കെ.എസ്.യു , യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മയ്യിൽ പോലിസ് സ്റ്റേഷനിൽ പരാതി കൊടുത്തു. CCTV ദൃശ്യത്തിൽ വ്യക്തമായി കാണുന്നുമുണ്ട്. ഈ സമൂഹദ്രോഹികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കോൺഗ്രസ്സും , യൂത്ത് കോൺഗ്രസ്സും , കെ.എസ്.യു വും പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെട്ടെ സമര പരിവാടിക്ക് നേതൃത്വം നല്കുമെന്ന് മണ്ഡലം പ്രസിഡണ്ട് കെ.പി.ശശിധരൻ , യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മുഹമ്മദ് കുഞ്ഞി കോറളായി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് യു. മുസമ്മിൽ കെ.എസ്.യു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് സിനാൻ എന്നിവർ പ്രസ്ഥാവിച്ചു.