മയ്യിൽ :- കൈവരിയില്ലാത്ത കനാൽ പാലത്തിൽ നിന്നും വീണു മരിച്ച കൊളച്ചേരി കാവുംചാൽ സ്വദേശിയായ സി.ഒ.ഭാസകരനെ കുറ്റക്കാരനാക്കി മയ്യിൽ പോലീസ് കോടതിയിൽകുറ്റപത്രം സമർപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്ത 45 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു.
കാവുംചാൽ റോഡ് സംരക്ഷണ സമിതി പ്രവർത്തകരായ അഡ്വ. ഹരീഷ്കൊളച്ചേരി, എം. സുനീഷ്, എം.വി.ഷാജി, അരവിന്ദൻ ,തുടങ്ങി കണ്ടാലറിയാവുന്ന 45 ഓളം പേർക്കെതിരെയാണ് കേസെടുത്തത്.