ദ്രൗപതി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിവാദ്യമർച്ച് BJP മയ്യിൽ മണ്ഡലം കമ്മറ്റി ആഹ്ലാദ പ്രകടനം നടത്തി


മയ്യിൽ :-
ഭാരതത്തിൻ്റെ പതിനഞ്ചാമത് രാഷ്ട്ര വൻപതിയായി ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു വിന് അഭിവാദ്യമറിയിച്ചു കൊണ്ട് BJP മയ്യിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പ്രകടനം നടത്തി .

 കണ്ടക്കൈ റോഡിനടുത്തുള്ള ബി ജെ പി മണ്ഡലം ഓഫീസിൻ്റെ മുന്നിൽ നിന്നും ആരംഭിച്ച അഭിവാദ്യജാഥക്ക് മണ്ഡലം പ്രസിഡൻ്റ് സുമേഷ് നണിയൂർ നേതൃത്വം കൊടുത്തു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബേബി സുനാഗർ, നാരായണൻ, രവീന്ദ്രൻ കടമ്പേരി ,മണ്ഡലം ജനറൽ സിക്രട്ടറി ശ്രീഷ്മീനാത്ത്, ട്രഷറർ ബാബുരാജ് രാമത്ത് യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് ദിൽജിത്ത് ,BJP കൊളച്ചേരി  പഞ്ചായത്ത് പ്രസിഡണ്ട് ഇ പി ഗോപാലകൃഷ്ണൻ മുതിർന്ന പ്രവർത്തകരായ പുരുഷോത്തമൻ മാസ്റ്റർ A K ഗോപാലൻ വേണുഗോപാൽ  തുടങ്ങി നിരവധി പ്രവർത്തകർ അണിനിരന്നു   .   

 ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടതിലുടെ മഹത്തായ ഒരു സന്ദേശമാണ് അത് സമൂഹത്തിന് പകർന്നു നൽകുന്നത് എന്ന് സമാപന സമ്മേളനത്തിൽ ബേബി സുനാഗർ അഭിപ്രായപ്പെട്ടു.


Previous Post Next Post