ചക്കരക്കൽ:- നടന്നു പോകവെ തെങ്ങ് പൊട്ടി വീണ് വയോധികയ്ക്ക്ദാരുണാന്ത്യം. ശ്രീധരൻ പീടികയ്ക്ക് സമീപം പുഞ്ചയിൽ ഹൗസിൽ റാബിയ (65) ആണ് മരണപ്പെട്ടത്.
ചക്കരക്കൽ ആശുപത്രി കൊച്ചമുക്ക് റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് സമീപത്തെ പറമ്പിൽ നിന്ന് തെങ്ങ് പൊട്ടി വീഴുകയായിരുന്നു. ഇന്ന് 5.30 നാണ് സംഭവം.
നാട്ടുകാർ ഉടനെ ചക്കരക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ്: അസൈനാർ
മക്കൾ: ഷഫീർ, സമീർ, ഷഫീറ. മരുമക്കൾ: മുനീർ, നൗഫൽ, അൻസില.