കൊളച്ചേരി :-കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിലെ ശ്രദ്ധേയയായ ഒരു വനിതയ്ക്കാണ് ഈ വർഷത്തെ ഗ്രാമ പ്രതിഭാ പുരസ്കാരം നൽകുക.
സാമൂഹ്യ സേവനം, ജീവ കാരുണ്യം, കാർഷികം, ചെറുകിട സംരംഭങ്ങൾ, വിദ്യാഭ്യാസം,കല, സാഹിത്യം, കായികം, കരകൗശലം തുടങ്ങിയ മേഖലകളിലെ സംഭാവനകളാണ് പരിഗണിക്കുക.
നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ വിദഗ്ദ്ധരായ ജൂറി കമ്മറ്റി ചർച്ച ചെയ്ത് പുരസ്കാര ജേതാവിനെ കണ്ടെത്തും.
നാമനിർദ്ദേശങ്ങൾ വിശദാംശങ്ങളോടെ ജൂലൈ 10 നുള്ളിൽ അയച്ചുതരിക.വാട്സാപ്പ് നമ്പർ- 9495938195, 9947994307