മയ്യിൽ :- വൈക്കം മുഹമ്മദ് ബഷീറിനെ ചിത്രങ്ങളിൽ കണ്ടും കഥകളിൽ കേട്ടുമുള്ള അനുഭവമേ അവർക്കുണ്ടായിരുന്നുള്ളു. തങ്ങളുടെ പ്രിയപ്പെട്ട കഥകളുടെ സുൽത്താനെ അടുത്ത് കണ്ട പ്രതീതി വിദ്യാർത്ഥികളിൽ സമ്മാനിച്ചു കയരളം നോർത്ത് എ എൽ പി സ്‌കൂൾ സംഘടിപ്പിച്ച ബഷീർ അനുസ്മരണം 'ഇമ്മിണി ബല്യ ഒന്ന്'.
ബഷീറിന്റെയും പാത്തുമ്മയുടെ വേഷമണിഞ്ഞ് വിദ്യാർത്ഥികളും ഒപ്പം ആടും എത്തിയപ്പോൾ കുട്ടികളിൽ കൗതുകം നിറഞ്ഞു. ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരമായിരുന്നു കുട്ടികൾ അവതരിപ്പിച്ചത്. ബഷീർ കൃതികളെ പരിചയപ്പെടൽ, പുസ്തക പ്രദർശനം, പതിപ്പ് തയ്യാറാക്കൽ, ഡോക്യുമെന്ററി പ്രദർശനം, ക്വിസ് മത്സരം എന്നിവയും നടന്നു.
എം ഗീത ഉദ്‌ഘാടനം ചെയ്തു. വി സി മുജീബ്, കെ വൈശാഖ്, എം പി നവ്യ, കെ പി ഷഹീമ, ഖദീജ എന്നിവർ സംസാരിച്ചു.