മയ്യിൽ :- കഴിഞ്ഞ ദിവസമായിരുന്നു കണ്ടക്കൈ റോഡരികിലെ ബസ് കത്തിരിപ്പു കേന്ദ്രത്തിൽ ഒരാൾ കിടക്കുന്നതു മയ്യിൽ പഞ്ചായത്ത് അംഗം സന്ധ്യയുടെ ശ്രദ്ധയിൽ പ്പെട്ടതും ഉടൻ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണി ക്കോത്തിനെ വിവരമറിയിച്ചതും. മയ്യിൽ സി ഐ ടി പി സുമേഷിന്റെ സഹായത്തോടെ കണ്ണൂർ പ്രത്യാശ ഭവനിലെ ഫാദർ സണ്ണിയുമായി ബന്ധപ്പെടുകയും പുനരധിവാസത്തിനു വഴി തെളിയുകയും ചെയ്തു.
ഇന്ന് കാലത്തു ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തുകയും കുളിപ്പിച്ചു പുതിയ വസ്ത്രങ്ങളും ധരിപ്പിച്ച ശേഷമാണ് പ്രത്യാശ ഭവനിൽ പ്രവേശിപ്പിച്ചത്.ഇയാൾ പറയുന്ന കാര്യങ്ങളൊന്നും വ്യക്തമായിരുന്നില്ല.കെ ദാമോദരൻ, ബിജു സി കെ, മുഹമ്മദ് സി കെ, കെ പി നാസർ എന്നിവർ നേതൃത്വം നൽകി.