മക്ക:-അഷ്ടദിക്കുകളിൽനിന്ന് ശുഭ്രവസ്ത്രധാരികളായി എത്തിയ തീർഥാടകർ അറഫയുടെ വിശാല മൈതാനിയിൽ ആത്മീയതേട്ടങ്ങളുമായി വെള്ളിയാഴ്ച സമ്മേളിക്കും. അറഫയിലെ നമിറ പള്ളിയിൽ ഉച്ചക്ക് പ്രവാചകന്റെ ചരിത്രപരമായ അറഫ പ്രഭാഷണത്തെ അനുസ്മരിപ്പിക്കുന്ന പ്രസംഗത്തോടെയാണ് സംഗമത്തിന് തുടക്കം കുറിക്കുക.
വിദേശത്തുനിന്നെത്തിയ എട്ടര ലക്ഷവും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന സ്വദേശികളും വിദേശികളുമായ ഒന്നര ലക്ഷവും ചേർന്ന 10 ലക്ഷം തീർഥാടകരാണ് ഇത്തവണ ഹജ്ജിന്റെ ഭാഗമാകുന്നത്. മിനയിലെ തമ്പുകളിലും അബ്റാജ് മിന റസിഡൻഷ്യൽ ടവറുകളിലും തങ്ങിയ തീർഥാടകർ വ്യാഴാഴ്ച രാത്രി മുതൽതന്നെ അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു