ഇരിക്കൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

 



ഇരിക്കൂർ:-ഇരിക്കൂർ പാലത്തിൽ നിന്നും  പുഴയിലേക്ക് ചാടിയ യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാത്രി എട്ടര മണിയോടെയാണ് സംഭവം. ചാടുന്നത് കണ്ട കാൽനടയാത്രക്കാർ ഉടൻ ഇരിക്കൂർ പോലീസിലും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.

പോലീസും നാട്ടുകാരും പുഴയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി യുവാവിനെ രക്ഷപ്പെടുത്തി. തുടർന്ന് കണ്ണൂർ ആശുപതിയിലേക്ക് കൊണ്ടുപോയി. യുവാവ് അബോധാവസ്ഥയിലാണ്. തൃശൂർ സ്വദേശി ആണെന്നാണ് പ്രഥമികവിവരം. പാലത്തിൽ നിന്നും ഏതാണ്ട് പതിനഞ്ച് മീറ്റർ താഴ്ചയിലേക്കാണ് ചാടിയത്. പുഴയിൽ വെള്ളം കുറഞ്ഞതും ഒഴുക്ക് ഇല്ലാത്തതിനാലുമാണ് യുവാവിനെ രക്ഷപ്പെടുത്താനായത്. ചാടാനുള്ള കാരണം വ്യക്തമല്ല.

Previous Post Next Post