കയരളം എ.യു.പി.സ്കൂളിൽ ഏകദിന ഗണിത ശില്പശാല നടന്നു


കയരളം :-  ഗണിതപഠനത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുകയും പഠന വിരസത ഒഴിവാക്കുകയും  ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഏകദിന ശില്പശാല (വരയും വർണവും) സംഘടിപ്പിച്ചു.  വാർഡ് മെമ്പർ ശ്രീമതി കെ. ശാലിനി ഉദ്ഘാടനം ചെയ്തു.

 പഠനോപകരണ നിർമ്മാണ മത്സരത്തിൽ സംസ്ഥാന തല ജേതാവായ കെ.പി സഹദേവൻ മാസ്റ്റർ ക്ലാസ് കൈകാര്യം ചെയ്തു. ശില്പശാലയിലെ ഉല്പന്നങ്ങളുടെ പ്രദർശനോദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ബി.പി.സി. ശ്രീ ഗോവിന്ദൻ എടാടത്തിൽ നിർവഹിച്ചു.


Previous Post Next Post