നാറാത്ത്:-കനത്ത കാറ്റിൽ നാറാത്ത് കല്ലൂരിക്കടവ് തെങ്ങ് പൊട്ടി വീണ് തമിഴ്‌നാട് സ്വദേശിനിക്ക് ദാരുണാന്ത്യം. ഇന്നു ഉച്ചയ്ക്ക് 2 മണിയോടെടെയുണ്ടായ ശക്തമായ കാറ്റിൽ വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണാണ് അപകടം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഈശ്വരി (18) ആണ് മരണപ്പെട്ടത്. ഭർത്താവ്: മുത്ത്മണി (തമിഴ്‌നാട് സ്വദേശി). നാലു മാസം മുമ്പാണ് ഇരുവരുടെയും കല്യാണം കഴിഞ്ഞത്.
അപകടത്തെതുടർന്ന് ഈശ്വരിയെ കമ്പിലിലെ സ്വകാര്യ ആശുപത്രയിലേക്കും തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലേക്കും എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെതുടർന്ന് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, പതിനേഴാം വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത് തുടങ്ങിയവർ ആശുപത്രിയിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകും.