എടക്കെത്തോട് റൂട്ടിൽ ഓടുന്ന സംഗീത് ബസ് തൊഴിലാളികൾക്ക് ഒരു ബിഗ് സല്യൂട്ട്


ചേലേരി :-
യാത്രക്ക് തടസമായി റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പുകൾ ബസ്സ് ഓട്ടത്തിനു തന്നെ ബുദ്ധിമുട്ടായപ്പോൾ ബസ്സ് ജീവനക്കാർ തന്നെ അവ വെട്ടിമാറ്റി.ചേലേരി അമ്പലം മുതൽ എടക്കൈത്തോട് വരെ മരച്ചില്ലകളാണ് ഡ്രൈവർ ഉണ്ണി, കണ്ടക്ടർ റനീഷ്, ക്ലീനർ അനീഷ് എന്നിവർ ചേർന്ന് വെട്ടിമാറ്റിയത്.

മരച്ചില്ലകൾ ബസ്സുകൾക്ക് തട്ടാൻ തുടങ്ങുകയും ബസ്സിന്റെ സീലിംഗ് പൊട്ടി ചോർച്ച വരെ ഉണ്ടായ സംഭവം ഉണ്ടായി ബസ്സ് ഓട്ടം തന്നെ നിലച്ചുപോകുന്ന ഘട്ടത്തിലാണ് ബസ്സ് ജീവനക്കാർ തന്നെ മരച്ചില്ലകൾ വെട്ടിമാറ്റാൻ ഇറങ്ങിയത്.

ഈ വിഷയത്തിൽ  പലരുടെയും സഹായം (നാട്ടുകാർ, ക്ലബ് പ്രവർത്തകർ,രാഷ്ട്രീയ പ്രവർത്തകർ) അഭ്യർത്ഥിച്ചിരുന്നു എങ്കിലും ഫലമുണ്ടാവാത്തതിനെ തുടർന്നാണ്  മാറ്റാരുടെയും സഹായം ഇല്ലാതെ ഈ പ്രവൃത്തി ചെയ്യാൻ ഇറങ്ങിയതെന്ന് ബസ്സ് ജീവനക്കാർ കൊളച്ചേരി വാർത്തകളോട് പറഞ്ഞു..

Previous Post Next Post