കണ്ണൂർ:-വർഷങ്ങളായുള്ള ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രയാസങ്ങൾക്കു വിരാമമിട്ട് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് നാടിന് സമർപ്പിച്ചു. ദിവസവും നൂറിൽ കൂടുതൽ ബസുകളെത്തുന്ന കണ്ണൂർ ഡിപ്പോയിലെ യാർഡ് പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലായിരുന്നു. ഇതിനിടെയാണ് മന്ത്രിയായിരിക്കെ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും 78 ലക്ഷം യാർഡ് നവീകരിക്കാൻ അനുവദിച്ചത്. യാർഡ് പൂർണമായും ഇന്റർലോക്ക് പാകിയാണ് നവീകരിച്ചത്.
560ഓളം ജീവനക്കാർ കണ്ണൂർ ഡിപ്പോയിൽ ജോലി ചെയ്യുന്നുണ്ട്. 56 ഓർഡിനറി സർവ്വീസുകളും 27 സൂപ്പർ ക്ലാസ് സർവ്വീസുകളും കണ്ണൂരിൽ നിന്നുണ്ട്. നവീകരണം പൂർത്തിയായതോടെ ഇവിടെയുത്തുന്ന യാത്രക്കാർക്കും ആശ്വാസമായി. നേരത്തെ മഴക്കാലങ്ങളിൽ ഡിപ്പോയിൽ എത്തുന്നവർ വളരെ പ്രയാസപ്പെട്ടായിരുന്നു ബസ് കയറിയിരുന്നത്. ആഴത്തിലുള്ള കുഴികൾ കാരണം പല ബസുകളും ഡിപ്പോക്കകത്ത് കയറ്റാൻ പ്രയാസപ്പെട്ടിരുന്നു. ഇതിനിടെയാണ് എംഎൽഎ ഫണ്ട് അനുവദിച്ച് ദ്രുതഗതിയിൽ നവീകരണ പ്രവൃത്തി നടത്തിയത്. ഇനി ഡിപ്പോയിലൂടെ യാത്രക്കാർക്ക് സുഖയാത്ര സാധ്യമാ