കണ്ണാടിപ്പറമ്പ ഗവ. ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ പി.പി മനോജ് മാസ്റ്റർ നിര്യാതനായി

 


 

കണ്ണാടിപ്പറമ്പ:- കണ്ണാടിപ്പറമ്പ ഗവ. ഹൈസ്കൂൾ മുൻ  പ്രധാനാധ്യാപകൻ പി.പി മനോജ് മാസ്റ്റർ നിര്യാതനായി. 57 വയസ്സായിരുന്നു. ഇന്നു വൈകീട്ട് 5 മണിക്ക് ഹൃദയാഘാതത്തെതുടർന്ന് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു.കെ.എസ്.ടി.എ മുൻ സബ്ജില്ലാ വൈസ് പ്രസിഡൻ്റായിരുന്നു.

 പരേതനായ ഭാസ്കരൻ മാസ്റ്ററുടെയും വസുമതിയുടെയും മകനാണ്. 

ഭാര്യ: ലേഖ (മുഴുപ്പിലങ്ങാട്). മക്കൾ: അഞ്ചു (ബി.എഡ് വിദ്യാർത്ഥിനി), അജയ് (സർസയ്യിദ് കോളേജ് വിദ്യാർത്ഥി).

സഹോദരങ്ങൾ: വിനോദ് (ബാംഗ്ലൂർ), അനൂപ് (വിദേശം).

ദീർഘകാലം കണ്ണാടിപ്പറമ്പ ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം കഴിഞ്ഞ മാർച്ച് 31ന് ആണ് വിരമിച്ചത്. ദീർഘകാലം സയൻസ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളിൽ തുടക്കം മുതൽക്കേ സജീവമായിരുന്ന അദ്ദേഹം സംസ്ഥാന റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തിച്ചു. രസതന്ത്രത്തിന്റെ കോർ എസ്.ആർ.ജി ഗ്രൂപ്പിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. 

മൃതദേഹം നാളെ ബുധനാഴ്ച രാവിലെ 9 മണിക്ക് കണ്ണാടിപ്പറമ്പ ഹൈസ്കൂളിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന്സം സ്കാരം രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് വെച്ചു നടക്കും.


Previous Post Next Post