മയ്യിൽ :- കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിഷ് പദ്ധതിയുടെ ഭാഗമായി തായംപൊയിൽ എ എൽ പി സ്കൂൾ , സഫ്ദർ ഹാശ്മി ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തിൽ കളിവെട്ടം കലാപരിശീലന കേമ്പ് സംഘടിപ്പിച്ചു.
വായനാ പക്ഷാചരണത്തിന്റെ സമാപനവും SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികൾക്ക് അനുമോദനവും നടന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം ഭരതൻ അധ്യക്ഷത വഹിച്ചു. കെ ഷാജീവൻ , ലിജേഷ്, കെ വൈശാഖ് എന്നിവർ സംസാരിച്ചു.
രഞ്ജിത്ത് വേങ്ങോടൻ, ജാബിർ ചെക്കിക്കുളം, ശരത്കൃഷ്ണ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ഗീത സ്വാഗതവും അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.