പുനർജനി പദ്ധതിക്ക് തുടക്കമായി

 

പറശ്ശിനിക്കടവ്: സംസ്ഥാന സർക്കാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അടിയന്തര പരിചരണ ജീവൻരക്ഷാ പ്രവർത്തന പരിശീലന പരിപാടി 'പുനർജനി'യുടെ സംസ്ഥാനതല ഉദ്ഘാടനം  തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. വിവിധ ഘട്ടങ്ങളിൽ ഫലപ്രദമായി നൽകേണ്ട പ്രാഥമിക ചികിത്സയുടെ പരിശീലനമാണ് പദ്ധതിയിലൂടെ നൽകുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ വിദഗ്ധരാണ് സന്നദ്ധ പ്രവർത്തകർക്കുള്ള പ്രായോഗിക പരിശീലനം നൽകുന്നത്.  

ആന്തൂർ നഗരസഭയിലെ 150 പേർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകി. തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട് നഗരസഭയുൾപ്പെടെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ഓരോ പഞ്ചായത്തിൽ നിന്നും 150 പേർക്ക് വീതമാണ് പരിശീലനം.

പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന പരിപാടിയിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. എമർജൻസി ലൈഫ് സപോർട്ട് പ്രോഗ്രാം ചെയർമാൻ ഡോ പി ശശിധരൻ പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ വി സതീദേവി, ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ സാമുവൽ കോശി, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി കെ മുഹമ്മദ് കുഞ്ഞി, കെ വി പ്രേമരാജൻ മാസ്റ്റർ, വാർഡ് കൗൺസിലർ യു രമ, ഐഎംഎ കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ ജോസഫ് ബനവൻ, ഐഎംഎ നോർത്ത് സോൺ പ്രസിഡണ്ട് ഡോ സുരേന്ദ്ര ബാബു, ഇഎൽഎസ് സെക്രട്ടറി ഡോ പോൾ റാഫേൽ, ഐഎംഎ പ്രതിനിധികളായ ഡോ പി ഡൊമനിക്, എസ് ആർ പുഷ്പരാജ്, ഡോ കെ ടി മാധവൻ, സംഘാടക സമിതി ജോയിൻ കൺവീനർ സിപി മുഹാസ് എന്നിവർ പങ്കെടുത്തു

Previous Post Next Post