നാറാത്ത്:- രാമായണ മാസത്തിനു തുടക്കം കുറിച്ചു കൊണ്ട് ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ ഏകദിന രാമായണ മനന സത്രം നടന്നു. ആധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആർഷ സംസ്കാര ഭാരതിയുടെ അധ്യക്ഷൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്ററും, സിക്രട്ടറി ഉണ്ണികൃഷ്ണ വാര്യർ പട്ടാന്നൂരും ചേർന്ന് സത്രം ഉദ്ഘാടനം ചെയ്തു.
അധ്യാത്മരാമായണത്തിലെ ആറ് കാണ്ഡങ്ങളെ അടിസ്ഥാനമാക്കി കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ, ഉണ്ണികൃഷ്ണ വാര്യർ പട്ടാന്നൂർ, പ്രവീൺ പനോന്നേ രി , അഡ്വ: എ.വി കേശവൻ തത്ത്വ ബോധനം നടത്തി. രാമായണ മാസത്തിൽ ഹൈ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി രാമായണത്തെ അധികരിച്ച് പ്രശ്നോത്തരി, പാരായണ മത്സരങ്ങൾ നടത്തും.