കൊളച്ചേരി :- കൊളച്ചേരി മുക്ക് പാടിച്ചാൽ നോബിൾ ക്രഷറിക്ക് മുമ്പിൽ നിയന്ത്രണം വിട്ട ബൊലേറോ ജിപ്പ് ഇടിച്ച് കാൽ നടയാത്രക്കാരന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ക്രഷറിയിൽ വണ്ടി പാർക്ക് ചെയ്തതിന് ശേഷം കൊളച്ചേരി മുക്ക് ഭാഗത്തെക്ക് നടന്ന് പോകുന്ന ആളെയാണ് വണ്ടിയിടിച്ചത്. അദ്ദേഹത്തെ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊളച്ചേരി മുക്കിൽ നിന്ന് പെരുമാച്ചേരി ഭാഗത്തേക്ക് പോകുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ നോബിൾ ക്രഷറിയുടെ മതിലും തകർന്നിട്ടുണ്ട്.