വൈദ്യുതി ലൈനിലേക്കു വീണ കമുകു നീക്കാനെത്തിയ കെഎസ്ഇബി ഓവർസീയറെ സംഘം ചേർന്ന് മർദ്ദിച്ചു


പാലക്കാട് :-
കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേ ക്കു വീണ കമുകു നീക്കാനെ ത്തിയ കെഎസ്ഇബി ഓവർസീയറെ ഒരു സംഘം മർദിച്ചതായി പരാതി. ശരീരത്തിലും മുഖത്തും പരുക്കേറ്റ പുതുപ്പരിയാരം ഇൻഡ സ്ട്രിയൽ എസ്റ്റേറ്റ് മുരളിയിൽ മണ്ണേയൻകാട് കണ്ണദാസനെ (51) ജില്ലാ ആശുപത്രിയിൽ പ്രവേശി പ്പിച്ചു. 

ഇന്നലെ ഉച്ചയോടെ ഒലവക്കോട് നഞ്ചപ്പ പാതിരി നഗറിലാണു സംഭവം. ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ മർദിച്ചെന്നു അസിസ്റ്റന്റ് എൻജിനീയർ ഹേമാംബിക നഗർ പൊലീസിൽ നൽകിയ പരാതിയിൽ ഒലവക്കോട് സ്വദേശി ക്കെതിരെ കേസെടുത്തു. അതേസമയം, രോഗിയായ തന്റെ പിതാവിനെ വീട്ടിൽ കയറി കണ്ണദാസ് മർദിച്ചെ ന്നും ഇതു ചോദ്യം ചെയ്തപ്പോൾ തന്നെയും മർദിച്ചെന്നും കാണിച്ചു പ്രതിയും പരാതി നൽകി. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും കാറ്റിലും പ്രദേശത്തെ പറമ്പിലെ കമുക് വൈദ്യുതി പോസിനു മുകളിൽ വീണപ്പോൾ വൈദ്യുതി വിതരണം തടസ്സപ്പെട്ടി രുന്നു. ഇതു മാറ്റാനാണ് ഒലവക്കോട് വൈദ്യുതി സെക്ഷനിലെ ഓവർസീയർ കണ്ണദാസൻ എത്തിയത്. എന്നാൽ, കമുകു മാറ്റു മ്പോൾ തന്റെ മതിൽ തകരരുതെന്ന ആവശ്യവുമായി എതിർവശത്തെ ഭൂമിയുടെ ഉടമയെത്തി. ഇതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായതോടെ കണ്ണദാസൻ മറ്റൊരു സ്ഥലത്തെ വൈദ്യുതിപ്രശ്നം പരിഹരിക്കാൻ പോയി. ഈ സമയം കാറിൽ പിന്തുടർന്നെത്തിയ സംഘം മർദിച്ചെന്നാണു പരാതി.

Previous Post Next Post