മയക്കുമരുന്ന് കടത്തിലെ മുഖ്യപ്രതി അറസ്റ്റിൽ

 



 

കൂത്തുപറമ്പ് : ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവു ശേഖരവുമായി എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മയക്കുമരുന്ന് കടത്ത്ശൃംഖലയിലെ പ്രധാന കണ്ണി യാ യയുവാവ് പിടിയിൽ. കണ്ണൂർമയ്യിൽ സ്വദേശി  പ്രജിലേഷ് (27)യാണ് റേഞ്ച് എക്സൈസൈസ് ഇൻസ്പെക്ടർ കെ.ഷാജിയും സംഘവും അറസ്റ്റ്ചെയ്തത്.പ്രതി യിൽ നിന്ന് 50 ഗ്രാം കഞ്ചാവ് പൊതി കണ്ടെടുത്തു

കൂത്തുപറമ്പ് ഭാഗത്ത് ലഹരിമരുന്നായ ഹാഷ് ഓയിലും കഞ്ചാവും ഇയാൾ വിതരണം ചെയ്യാറുണ്ടെന്ന് എക്സൈസ് സംഘത്തിന് നേരത്തെ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ 

 മമ്പറം - ഓടക്കാട് വെച്ച് വാഹന പരിശോധനക്കിടെ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ ബൈക്ക് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.  കഞ്ചാവ് കടത്താൻ ഉപയോഗിച്ച ടി.എൻ.40. ബി. 7822 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തു റെയ്ഡിൽ

   അസി.എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്.കെ.ജെ,പ്രിവൻ്റീവ് ഓഫീസർമാരായ ഷാജി.സി.പി, അശോകൻ.കെ, നജീബ്.കെ.കെ, ബിജു.വി.വി ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, സുബിൻ.എം, ബിനീഷ്.എ.എം, ശജേഷ്.സി.കെ, രോഷിത്ത്.പി, ഷാജി.സി.പി, ശ്രീധരൻ.സി.പി, ബിജു.കെ വനിത സിവിൽ എക്സൈസ് ഓഫീസർ മാരായ  പ്രസന്ന.എം.കെ, ഷൈനി.വി, ദീപ.എം എന്നിവരും ഉണ്ടായിരുന്നു.

Previous Post Next Post