മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പുരസ്ക്കാരം ലഭിച്ച കെ.പി.കുഞ്ഞികൃഷ്ണനെ അനുമോദിച്ചു


മയ്യിൽ :-
ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള  "സി.കെ. ശേഖരൻ മാസ്റ്റർ " സ്മാരക പുരസ്ക്കാരം ലഭിച്ച ശ്രീ.കെ.പി.കുഞ്ഞികൃഷ്ണന് ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി.

 ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്കുട്ടീവ് അംഗം, ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി, താലൂക്ക് കമ്മറ്റി അംഗം, എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു., ഏറ്റവും കൂടുതൽ ഗ്രന്ഥശാലകളുള്ള മയ്യിൽ പഞ്ചായത്തിലെ ഗ്രന്ഥശാലകൾ വളർത്തി എടുക്കുന്നതിൽ അറുപത് വർഷത്തിലേറെക്കാലം ത്യാഗോജ്വലമായ പ്രവർത്തനം ശ്രീ .കെ .പി .കുഞ്ഞികൃഷ്ണൻ കാഴ്ചവച്ചു.

 പരിപാടിയിൽ പി.കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.  പരിഷത്ത് ജില്ലാ വൈ: പ്രസിഡൻ്റ് കെ.സി.പത്മനാഭൻ മാസ്റ്റർ ഉപഹാരം നൽകി, പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ, പി.ദിലീപ് കുമാർ, കെ.മോഹനൻ എന്നിവർ സംസാരിച്ചു, യൂനിറ്റ് സെക്രട്ടറി കെ.കെ.കൃഷ്ണൻ സ്വാഗതം പറഞ്ഞു.ശ്രീ.കെ.പി.കുഞ്ഞികൃഷ്ണൻ മറുമൊഴി പ്രസംഗം നടത്തി.



Previous Post Next Post