ഐ.വി. ദാസ് അനുസ്മരണവും അനുമോദനവും

 

മയ്യിൽ: മലപ്പട്ടം പൂക്കണ്ടം എ. കുഞ്ഞിക്കണ്ണൻ സ്മാരക സിആർസി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണം സമാപനവും ഐ.വി. ദാസ് അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു. കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു.

 ഇ.കെ. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. കയർ സഹകരണ സംഘം പ്രസിഡന്റ് എ. പുരുഷോത്തമൻ മികച്ച പ്രാദേശിക ലേഖകനുള്ള സംസ്ഥാന മാധ്യമ അവാർഡ് നേടിയ രാഷ്ട്രദീപിക ലേഖകൻ എം.വി. അബ്ദുൾ റൗഫിനെ അനുമോദിച്ചു. എ. പ്രേമരാജ്, ഇ.കെ. പ്രഭാകരൻ, എം.കെ. കൃപേഷ് എന്നിവർ പ്രസംഗിച്ചു.

Previous Post Next Post